മരട് ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും

മരട് ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും



മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും. ഉടമകള്‍ ഇല്ലാത്ത 15 ഫ്ളാറ്റുകളിലെയും സാധനങ്ങള്‍ റവന്യൂ വകുപ്പ് കണ്ടുകെട്ടും. അതേസമയം ഫ്ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

മരടിലെ ഫ്ളാറ്റുകളില്‍ നിന്നും സാധനങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ നാളയോടെ അവസാനിക്കും. സമയപരിധി കഴിഞ്ഞും അവശേഷിക്കുന്നവ നഗരസഭയും റവന്യൂ വകുപ്പും ചേര്‍ന്ന് നീക്കം ചെയ്യും. ഇതുവരെ ഉടമകളെത്താത്ത ഫ്ളാറ്റുകളിലെ സാധനങ്ങള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഗോഡൗണുകളിലേക്ക് മാറ്റും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യപത്രം നല്‍കിയ കമ്പനികളില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയും കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമാണ് പ്രഥമ പരിഗണനയിലുള്ളത്.

അതേസമയം ഫ്ളാറ്റുടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനങ്ങളെടുക്കേണ്ട ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഒരു സിവില്‍ എഞ്ചിനിയറേയും ഒരു റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെയും സമിതിയിലേക്ക് നിയോഗിക്കണം. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

Post a Comment

0 Comments