സിലിയെ കൊന്നത് ഷാജുവെന്ന് ജോളി; ഷാജു പൊലീസ് കസ്റ്റഡിയില്‍

സിലിയെ കൊന്നത് ഷാജുവെന്ന് ജോളി; ഷാജു പൊലീസ് കസ്റ്റഡിയില്‍



കൂടത്തായി കൂട്ടക്കൊലക്കേസില്‍ നിര്‍ണായക മൊഴി പുറത്തുവിട്ട് പ്രതി ജോളി. കൊലപാതക പരമ്പരയിലെ ഒരു കൊലപാതകം നടത്തിയത് ഷാജുവാണെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഷാജു തന്നെയാണെന്നാണ് മൊഴി. ഇതോടെ ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ഷാജുവിനെ എസ്പി ഒഫീസില്‍ എത്തിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തിലാണ് എസ്പി ഓഫീസില്‍ എത്തിച്ചത്. എസ്പി ഉടന്‍ ഷാജുവിനെ ചോദ്യം ചെയ്യും.

ജോളി പൊലീസ് പിടിയിലായതോടെ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു. ദുരൂഹ മരണങ്ങളില്‍ തനിക്ക് പങ്കില്ലെന്നും തെളിവ് ശക്തമെങ്കില്‍ ജോളി തെറ്റ് ചെയ്തെന്ന് വിശ്വസിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാമെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലൊന്നും താന്‍ ഇടപെടാറില്ല. അത്തരം കാര്യങ്ങള്‍ ജോളി ഒറ്റക്കാണ് നടത്തിയിരുന്നത്. വക്കീലിനെ കാണാന്‍ ആണെങ്കിലും അവര്‍ അവരുടേതായ രീതിയിലാണ് പോയിരുന്നത്. ചില സമയങ്ങളില്‍ മകന്‍ കൂടെ പോകാറുണ്ട്. സ്വത്ത് കാര്യങ്ങളിലൊന്നും താന്‍ ഇടപെടുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ജോളിക്ക് ജനിതക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഷാജു പറഞ്ഞിരുന്നു.

Post a Comment

0 Comments