
കാസർകോട് :മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ് ഫലം മുസ്ലിംലീഗിന്റെ രാഷ്ട്രീയ വിജയമായി കണേണ്ടതില്ലെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മുസ്ലിംലീഗും ബി.ജെ.പിയും വർഗീയ ധ്രുവീകരണമുണ്ടാക്കി വർഗീയ പ്രചരണമാണ് തെരഞ്ഞെടുപ്പിൽ നടത്തിയത്, മുസ്ലിംലീഗിന്റെ വിജയവും ബി.ജെ.പി മുന്നേറ്റവും മഞ്ചേശ്വരത്തെ മതനിരപേക്ഷതയുടെ പരാജയവും വർഗീയതയുടെ വിജയവുമാണ് സൂചിപ്പിക്കുന്നത് ,എൽ ഡി.എഫ്. രാഷ്ട്രീയവും വികസനവും. മതനിരപേക്ഷതയും ഉയർത്തി പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്, മറ്റുമൻഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുകളിൽ പാല അടക്കം യു.ഡി.എഫ് കോട്ടകൾ പിടിച്ചെടുക്കാനായത് കേരളത്തിൽ എൽ.ഡി.എഫിന്റെ തുടർ ഭരണം വരാൻ പോകുന്നതിന്റെ സൂചനയാണ് നൽകുന്നത്, മഞ്ചേശ്വരത്ത്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ ന്യൂനപക്ഷ മേഖയിലടക്കം എൽ.ഡി.എഫിന് വോട്ട് വർദ്ധിച്ചതായി യോഗം വിലയിരുത്തി. ഐ.എൻ.ജില്ലാ പ്രസിഡണ്ട് മൊയ്തീ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു. കെ. കസ്. ഫക്രുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു. എം.എ.ലത്തീഫ്, സി.എം.എ ജലീൽ, റിയാസ് അമലടുക്കം, മുനീർ കണ്ടാളം. റഹിം ബെണ്ടിച്ചാൽ, ഹാരിസ് ബെഡി ,അഡ്വ ഷേക് ഹനീഫ്, ശാഫിസുഹരി, ഹനീഫ് കടപ്പുറം, അബ്ദുൽ ലത്തീഫ്, ടി.എം.എ റഹിമാൻ തുരുത്തി, മൊയ്തീൻ ഹാജി ചാല, ടി.എ ഖാദർ തൊട്ടി,എം.കെ.ഹാജി, കെ.കെ.അബ്ബാസ്, മൊയ്തു ഹദ്ദാദ്, എ.സി മുഹമ്മദ് കുഞ്ഞി, ഷഫീഖ് കാഞ്ഞങ്ങാട്, സാലിഹ് ബേക്കൽ, എ.കെ കമ്പാർ, മുഹമ്മദ് കുഞ്ഞി ദേളി, അബ്ദുൽ ഹമീദ് മുക്കാട്,,ജമീല ടീച്ചർ, ഹസീന ടീച്ചർ. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, സ്വാഗതവും സെക്രട്ടറി ഇക്ബാൽ മാളിക നന്ദിയും പറഞ്ഞു,
0 Comments