
കാഞ്ഞങ്ങാട് : മാർച്ച് പതിമൂന്നിന് യുഎഇ യിലെ ദുബായ് അൽഖുസൈസ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന നെയ്‌ബേർസ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം നടന്നു.
ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ അരങ്ങേറുന്ന ആസ്‌പയർ സിറ്റി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ മത്സരവേദിയിൽ വെച്ചാണ് ലോഗോ പ്രകാശനം നടന്നത്.
മുൻ ദേശീയ ഫുട്‌ബോൾ താരം മുഹമ്മദ് റാഫിയും ജൂനിയർ ഫിഫാ ലോകകപ്പ് താരം കെപി രാഹുലും ചേർന്നാണ് നെയ്‌ബേർസ് പ്രീമിയർ ലീഗിന്റെ പ്രകാശനം നടത്തിയത്. ചടങ്ങിൽ പ്രീമിയർ ലീഗ് കമ്മിറ്റി ഭാരവാഹികളായ ശിഹാബ് കൊത്തിക്കാൽ, കരീം കപ്പണക്കൽ,മഹ്‌ഷൂഫ് കൊളവയൽ, നിയാസ് കൊത്തിക്കാൽ എന്നിവർ സംബന്ധിച്ചു.
കലാകായിക ജീവകാരുണ്യ രംഗത്ത് ഒരു പ്രദേശത്തിന്റെ സ്‌പന്ദനമായി നിലകൊള്ളുന്ന
സൗഹൃദ വേദി അജാനൂരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ദുബായ് അൽഖുസൈസിൽ ഫുട്‌ബോൾ മേള സംഘടിപ്പിക്കുന്നത്.
നെയ്ബേർസ് പ്രീമിയർ ലീഗിൽ ക്രസന്റ് യുനൈറ്റഡ് കൊത്തിക്കാൽ, ഗ്രീൻസ്റ്റാർ പാലായി,റോയൽ സ്റ്റാർ മുട്ടുംന്തല,അജ്‌മാസ് ഇഖ്ബാൽ നഗർ,സുപ്പർ സ്റ്റാർ കൊളവയൽ, അൽ അസ്‌ഹർ മാണിക്കോത്ത് എന്നീ ക്ലബുകൾ പരസ്പരം മാറ്റുരയ്‌ക്കും
0 Comments