കാഞ്ഞങ്ങാട്: സ്വകാര്യാസ്പത്രിക്ക് നേരെ അക്രമം നടത്തിയ സംഘം ഡോക്ടറെയും ആസ്പത്രി മാനേജരെയും മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്ടെ ഐഷാല്‍ മെഡിസിറ്റി ആസ്പത്രിയില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അക്രമം നടന്നത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ആറങ്ങാടിയിലെ ആരിഫ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.
ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ ആവിയിലെ റിഷാനെ (18)രാത്രി 8മണിയോടെ ഐഷാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റിഷാന്റെ നില ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പുറത്തു നിന്നുള്ള ആംബുലന്‍സ് വിളിച്ചു. ആരിഫാണ് ആംബുലന്‍സുമായി വന്നത്.
ഈ ആംബുലന്‍സില്‍ പ്രാണവായു നല്‍കാനുള്ള വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ അതിനുള്ള സൗകര്യമില്ലാതെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ ശിവരാജും ആസ്പത്രി മാനേജര്‍ ഷെമീമും അറിയിച്ചു. ഇതില്‍ പ്രകോപിതനായ ആരിഫും ഒപ്പമുണ്ടായിരുന്ന ആറു പേരും ആസ്പത്രിയുടെ ഇരുമ്പ് വാതില്‍ അടിച്ചു തകര്‍ക്കുകയും ഡോക്ടറെയും ആസ്പത്രി മാനേജരെയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്.
0 Comments