"ഇതര സംസ്ഥാന തൊഴിലാളികൾ അന്യരല്ല, ചങ്ങാതി" സൗഹൃദ സംഗമം നടത്തി

"ഇതര സംസ്ഥാന തൊഴിലാളികൾ അന്യരല്ല, ചങ്ങാതി" സൗഹൃദ സംഗമം നടത്തി

മഞ്ചേശ്വരം : ജില്ലാ സാക്ഷരതാ മിഷൻ കാസറഗോഡ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സംയുക്തമായി ചേർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അന്യരല്ല, "ചങ്ങാതി" സൗഹൃദ സംഗമം മഞ്ചേശ്വരം തുമിനാടിൽ വെച്ചു നടത്തി, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് ഉൽഘാടനം ചെയ്തു, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് അംഗം മുഷ്റത് ജഹാൻ സ്വാഗതം പറഞ്ഞു, ജില്ലാ സാക്ഷരതാ കോർഡിനേറ്റർ ശ്യാം ലാൽ വി വി ആമുഖ പ്രഭാഷണം നടത്തി, മുഹമ്മദ് അസീം മണിമുണ്ട ക്ലാസ് കൈകാര്യം ചെയ്തു, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല, ഗ്രാമ പഞ്ചായത്ത് അംഗം ശോഭ വി ഷെട്ടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് കോർഡിനേറ്റർ സിദ്ദീഖ് മഞ്ചേശ്വരം, ഗ്രേസി വേഗസ്, ഹരിനാക്ഷി, ശോഭ, സുധ, എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments