വാര്‍ത്തകളുടെ ലോകത്ത് ചൂട്ട് കത്തിച്ച് വഴികാട്ടിയായി മീഡിയ പ്ലസ്....
മലയാളിക്ക് വാര്‍ത്തകളോടുള്ള ഹരം ലോകത്ത് മറ്റൊരു സമൂഹത്തിനുമുണ്ടാവില്ല. എത്രയോ പത്രങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, പത്രങ്ങള്‍ എല്ലാം വായിച്ച് വിലയിരുത്തി തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടതും കൊണ്ടും മലയാളിയുടെ വാര്‍ത്താ പ്രഭാതങ്ങള്‍ക്ക് മിഴി തുറന്ന് നിരവധി വാര്‍ത്താ മാധ്യമങ്ങളുണ്ട്. വാര്‍ത്തകളുടെ മലയാളി ഭ്രമം പോലെ ഒട്ടും പിറകിലല്ല കാസര്‍കോട് ജില്ലയെന്ന കുഞ്ഞന്‍ ജില്ല. സായാഹ്ന പത്രങ്ങളടക്കം സ്വന്തമായി നിരവധി ഓണ്‍ ലൈന്‍ മാധ്യമങ്ങളും കാസര്‍കോടിന് സ്വന്തമായിട്ടുണ്ട്. കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂമികയായ കാഞ്ഞന്റെ നാടായ കാഞ്ഞങ്ങാടിനും പറയാനുള്ള മാധ്യമ കഥകള്‍. മൂന്ന് സായാഹ്ന പത്രങ്ങള്‍ ദിവസവും ഇറങ്ങുന്ന നഗരമാണ് കാഞ്ഞങ്ങാട്, ഭാഷയുടെ ഹൃദയ സൗരഭ്യം ലോകത്തിന് സമ്മാനിച്ച പി കുഞ്ഞിരാമന്‍ നായരുടെ നാട്, നമസ്‌കാരം ഭൂതധാത്രി, തായേ, പോയിവരട്ടയോ, ഭൂഗോള മുറിതന്‍ താക്കോല്‍ തിരിച്ചേല്‍പിച്ചിടുന്നു എന്ന് പറഞ്ഞ് തിരുവനന്തപുരത്തെ സി.പി സത്രത്തില്‍ കിടന്ന് കുഞ്ഞിരാമന്‍ നായര്‍ പേയെങ്കിലും കുഞ്ഞിരാമന്‍ നായര്‍ ആത്മകഥയില്‍ സ്പര്‍ശിച്ച പല നാടും ഇന്നും വിശേഷങ്ങളായും സംഭവങ്ങളായും കാഞ്ഞങ്ങാടുണ്ട്. കറുത്ത് മെലിഞ്ഞ് കൂമ്പാള കോണകമുടുത്തു നടന്ന കോട്ടച്ചേരി എന്ന് കവി തമാശക്ക് പറഞ്ഞ കോട്ടച്ചേരിയടക്കം ഇവിടെയുണ്ട്. ആ നാടുകളിലെ പുതിയ വാര്‍ത്തകള്‍ വാര്‍ത്തകളായി പെയ്യിക്കുകയാണ് മീഡിയ പ്ലസിന്റെ ലക്ഷ്യം.
ഒരുപാട് മഖാമുകളും അമ്പലങ്ങളും കളിയാട്ടങ്ങളുമുള്ള നാടാണ് കാഞ്ഞങ്ങാട്. നിരവധി തെയ്യങ്ങളുടെ പലജാതി വിശ്വാസങ്ങളുടെ ഭൂമി.
നാങ്കളെ കൊത്ത്യാലും ചോരേല്ലേ ചൊവ്വറേ, നീങ്കളെ കൊത്ത്യാലും ചോരേല്ലേ ചൊവ്വറേ' എന്ന് പാടിയ കൂര്‍മ്മലെഴുചത്തച്ഛന്‍ എന്ന നവോത്ഥാന നായകന്റെ നാട് കൂടിയാണ് കാഞ്ഞങ്ങാട്. ചരിത്രപരമായി അത്തരം മഹത് വ്യക്തിത്വങ്ങളുടെ ജീവിത കാഴ്ചപാടുകളെ പുതിയ തലമുറയ്ക്ക് കൂടി മനസിലാക്കി നല്‍കുക എന്ന ലക്ഷ്യം കൂടി മീഡിയപ്ലസിന്റെ ഓണ്‍ലൈന്‍ ന്യൂസ് സംരഭത്തിനുണ്ട്. കെ മാധവനും കണ്ണന്‍ നായരും അടങ്ങുന്ന സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ നെടു നായകത്വം വഹിച്ചവരുടെ മണ്ണ് കൂടിയായ കാഞ്ഞങ്ങാടിന്റെ രാഷ്ട്രീയം ശുദ്ധമായ രൂപത്തില്‍ ഇവിടെ നില്‍ക്കണം എന്ന ആഗ്രഹത്തിനായി കാവല്‍കരനായി നില്‍ക്കാനും മീഡിയ പ്ലസ് ആഗ്രഹിക്കുന്നു. മഡിയന്‍ കുലോത്തും മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയും അജാനൂര്‍ കടപ്പുറം ജമാഅത്ത് കമ്മിറ്റിയും അജാനൂര്‍ കടപ്പുറം ശ്രീ കുറുംബാ മഹാക്ഷേത്രവും തമ്മിലുള്ള ചരിത്ര പ്രസിദ്ധമായ മതേതരത്വത്തിന്റെ ആത്മബന്ധങ്ങളെ മുറിയാതെ കാത്ത് സൂക്ഷിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് മീഡിയപ്ലസ് ഇവിടെ തന്നെയുണ്ട്. കാലത്തിനതീതമായി വികസനവും മീഡിയപ്ലസിന്റെ ലക്ഷ്യമാണ്. കോട്ടച്ചേരി മേല്‍പാലം നിര്‍മാണം വേഗത്തിലാക്കാന്‍, കെ.എസ്.ടി.പി റോഡ് പ്രവൃത്തി സുന്ദരമായി നടക്കാനും ആലാമിപള്ളി ബസ് സ്റ്റാന്റ് വേഗത്തില്‍ ഉദ്ഘാടനം ചെയ്യിക്കാനും ജാഗരൂഗമാണ് മീഡിയ പ്ലസ്. മീഡിയ പ്ലസിന്റെ ഇനിയുള്ള എല്ലാ ചുവട് വെപ്പിനും ആത്മാര്‍ഥതയുള്ള പിന്തുണ തേടുന്നു....തുടര്‍ന്നും.....