കാഞ്ഞങ്ങാട് നഗരത്തില്‍ പരക്കെ ഡെങ്കിപ്പനി; 13 പേര് ആശുപത്രിയില്‍
Thursday, October 12, 2017
കാഞ്ഞങ്ങാട്: പട്ടണമധ്യത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരക്കെ ഡെങ്കിബാധ. പനി ബാധിച്ച് 13 പേര് മംഗലാപുരത്തെ ആസ്പത്രികളില്‍ ചികില്‍സ തേടി. കോട്ട ച്ചേരി ട്രാഫിക്ക് കവലക്ക് തെക്ക് ഭാഗത്ത് മല്‍സ്യമാര്‍ക്കറ്റിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്സില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഡെങ്കിബാധിച്ചത്. കെട്ടിടങ്ങളുടെ പിന്നാമ്പുറത്ത് കുനിഞ്ഞു കൂടിയ മാലിന്യങ്ങളില്‍ നിന്ന് ഹോട്ടലുകളി ലെ ശുചിമുറികളില്‍ നിന്നും ഒഴുകി വിടുന്ന മലിന ജലത്തില്‍ നിന്നും പെറ്റു പെരുകിയ കൊതുകുകളാണ് ഡെങ്കിപരത്തുന്നത്.
0 Comments