പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച രണ്ടു പേരെ വെള്ളരിക്കുണ്ട് സി.ഐ എം സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. പെരുതടിയിലെ രമേശന്‍(25), വിജയന്‍(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുത്തശ്ശനും മുത്തശ്ശിക്കു മൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടി യെ പ്ര ലോഭിപ്പിച്ചാണ് ഇരുവരും ലൈംഗീകമായി പീഡിപ്പിച്ചത്. ഒന്നാം പ്രതിയായ രമേശന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെയാണ് രമേശ ന്റെ സുഹൃത്തായ വിജയനും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

Post a Comment

0 Comments