ഹോസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷനടുത്തെ വീട്ടിലെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

ഹോസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷനടുത്തെ വീട്ടിലെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷനടുത്ത് വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതി നേഴായിരം രൂപയും കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയിലായി.
കോട്ടച്ചേരിയില്‍ പത്മ ക്ലീനിക്കടുത്ത് താമസിക്കുന്ന കെ.എസ് ഹരികൃഷ്ണന്‍ എന്ന കുട്ട(28) നെയാണ് ഹോസ്ദുര്‍ഗ് പ്രിന്‍സിപല്‍ എസ്.ഐ എ സന്തോഷ് കുമാര്‍ പിടിയിലായത്. മറ്റൊരു പ്രതി ആവിക്കരയയിലെ ഷംസീര്‍ വാഹന മോഷണ കേസുമായി ബന്ധപ്പെട്ട് നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. വാഹന മോഷണ കേസില്‍ അറസ്റ്റിലായ ഷംസീറിനെ മ റ്റൊരു കേസില്‍ വടകര കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു വരുന്നതിനടയില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലിസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. കോയമ്പത്തൂരില്‍ വെച്ച് റെയില്‍വേ പൊലിസ് പിടികൂടിയ ഷംസീറിനെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുര്‍ഗില്‍ കവര്‍ച്ചയെ കുറിച്ച് പുറത്താവുന്നത്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ഷംസീറിനെ ഹോസ്ദുര്‍ഗ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കവര്‍ച്ചയുടെ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ജൂണ്‍ 27നാണ് ആര്‍.ഡി.ഒ ഓഫിസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതരാമയുടെ വീട്ടിലാണ വന്‍ കവര്‍ച്ച നടന്നത്.

Post a Comment

0 Comments