ജിദ്ദ: പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന സി എം ഉസ്താദിന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പഴുതടച്ച് കൊണ്ടുള്ള സമഗ്ര അന്വേഷണം വേണമെന്ന് ജിദ്ദ മക്ക കെഎംസിസി ഉദുമ മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പട്ടു. കൊലപാതകവുമായി ബന്ധപെട്ട് പുതുതായി പുറത്തു വന്ന തെളിവുകള്‍ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളിലുളള ജനങ്ങളുടെ വിശ്വാസം നഷ്ടമായി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ നാടകം അവസാനിപ്പിച്ചു യഥാര്‍ത്ഥ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പട്ടു.
അനാകിസ് മാർസിൽ പ്ലാസയിൽ ആക്ടിങ് പ്രസിഡണ്ട് ബഷീര്‍ മൊവ്വലിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗം ജിദ്ദ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഹിറ്റാച്ചി, റഹീം പള്ളിക്കര, അഷ്റഫ് മാങ്ങാട്, അഷ്റഫ് പളളം, അബ്ബാസ് ചെമ്മനാട്, ഇബ്രാഹിം ചട്ടഞ്ചാൽ, മുസ്താക്ക് ചെമ്പരിക്ക, അബ്ബാസ് ബേക്കല്‍, അബ്ദുല്ലക്കുഞ്ഞി ചാതങ്കൈ, ഹാരിസ് സി കെ മരുതടുക്കം, നിസാര്‍ ഉബൈദ് പെരിയ, ഹൈദർ ചെമ്മനാട്, അബ്ദുറഹ്മാൻ കൈനോത്ത് എന്നിവര്‍ സംസാരിച്ചു. നസീര്‍ പെരുമ്പള സ്വാഗതവും ബുനിയാം ഒരവങ്കര നന്ദിയും പറഞ്ഞു.
0 Comments