പരസ്ത്രീ ബന്ധം ആരോപിച്ച് കളിയാക്കി; ഉത്തര്‍പ്രദേശില്‍ സന്യാസി ജനനേന്ദ്രിയം മുറിച്ചു

പരസ്ത്രീ ബന്ധം ആരോപിച്ച് കളിയാക്കി; ഉത്തര്‍പ്രദേശില്‍ സന്യാസി ജനനേന്ദ്രിയം മുറിച്ചു

പരസ്ത്രീ ബന്ധം ആരോപിച്ച് കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്തതില്‍ മനം നൊന്ത് ഉത്തര്‍പ്രദേശില്‍ സന്യാസി തന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി പ്രതിഷേധിച്ചു. മദനി ബാബാ എന്ന സന്യാസിയാണ് ഈ കടുകൈ ചെയ്തത്. ലക്‌നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബാംനയിലെ ആശുപത്രിയില്‍ സന്യാസിയെ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവമുണ്ടാകുന്നത്.

താന്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് അമ്പലം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ തന്നെ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കുകയായിരുന്നുവെന്ന് 28-കാരനായ യുവ സന്യാസി ആരോപിക്കുന്നു.ഖംസിന്‍ ഗ്രാമത്തിലാണ് സന്യാസിയുടെ താമസം. ജില്ലാ പൊലീസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments