അമ്പത്തിയാറ് സെന്റ് റവന്യൂ സ്ഥലം ടൂറിസം വകുപ്പിന് കൈമാറി, കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാവും

അമ്പത്തിയാറ് സെന്റ് റവന്യൂ സ്ഥലം ടൂറിസം വകുപ്പിന് കൈമാറി, കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാവും


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരഹൃദയ ഭാഗത്ത് ഇ ചന്ദ്രശേഖരന്റെ സ്വപ്ന പദ്ധതിയായ ടൗണ്‍ സ്‌ക്വയര്‍ യഥാര്‍ത്ഥ്യത്തിലേക്ക്. കെ.എസ്. ടി.പി റോഡും, മിനി സിവില്‍ സ്റ്റേഷനും , അഗ്‌നി രക്ഷാ നിലയവും തുടങ്ങി നഗരത്തിന് രാജകീയ പ്രൗഢി നല്‍കി. നഗരത്തിന്റെ പകിട്ട് കൂട്ടുവാന്‍ ഇനി കാഞ്ഞങ്ങാട്ട് കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ കൂടി. കാഞ്ഞങ്ങാടിന്റെ ഹൃദയ ഭാഗത്ത് പഴയ പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്ന പുതിയ കോട്ടയിലെ 56 സെന്റ് റവന്യൂ സ്ഥലമാണ് ഇതിനായി ടൂറിസം വകുപ്പിന് കൈമാറാന്‍  കാബിനറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്.ഏഴു കോടി 75 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.' വികലാംഗ സൗഹൃദ പദ്ധതി കൂടിയാണിത്. ടൗണ്‍ സ്‌ക്വയര്‍ 1.53 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കും. കാഞ്ഞങ്ങാട് നഗര ഹൃദയ പ്രദേശത്ത് വിശാലമായ പവലിയന്‍, സ്റ്റേജ്, സീറ്റിംഗ് ഏരിയ, പെയിന്റിംഗ് ,സ്‌കള്‍ പച്ചര്‍, ഗെയിമിംഗ് സോണ്‍, എക്‌സിബിഷന്‍ ഏരിയ, പാര്‍ക്കിംഗ് ഏരിയ ,റെയിന്‍ പവലിയന്‍, പുരുഷ, വനിത ടോയ് ലറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ടൗണ്‍ സ്‌ക്വയര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

Post a Comment

0 Comments