പ്രണയവിവാഹത്തെ ചൊല്ലി കത്തിക്കുത്ത്; നാലു പേര്‍ക്കെതിരെ കേസ്

പ്രണയവിവാഹത്തെ ചൊല്ലി കത്തിക്കുത്ത്; നാലു പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: പ്രണയ വിവാഹത്തിന് കൂട്ടു നിന്ന സുഹൃത്തുകളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. അഭിജിത്ത്, പെര്‍ളത്തെ ബാബു, പ്രതീഷ്, അശോകന്‍ എന്നിവരു ടെ പേരിലാണ് അമ്പലത്തറ പൊലിസ് കേസെടുത്തത്.
വെള്ളിക്കോത്തെ മാക്കരംകോട്ടെ സതീഷ്(42), സുഹൃത്തും വെള്ളിക്കോത്തെ റേഷന്‍ ഷോപ്പ് ജീവനകരനുമായ സുധീഷ്(30) എന്നിവര്‍ക്കാണ് കു ത്തേറ്റത്. ജുലായ് ആഞ്ചിന് വെള്ളി ക്കോത്ത് നടന്ന പ്രണയ വിവാഹത്തിന് ഇവര്‍ കൂട്ടു നിന്നുവെന്ന് ആരോപിച്ചാണ് സതീഷനെയും സുധീഷിനെയും ആക്രമിച്ചത്.

Post a Comment

0 Comments