പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലെ മരപ്പണിക്കിടെ തൃശൂര്‍ സ്വദേശി ഷോക്കേറ്റു മരിച്ചു

പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലെ മരപ്പണിക്കിടെ തൃശൂര്‍ സ്വദേശി ഷോക്കേറ്റു മരിച്ചു




കാഞ്ഞങ്ങാട്: പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലെ കാര്‍പെന്ററി ജോലിക്കിടെ തൃശൂര്‍ സ്വദേശി ഷോക്കേറ്റു മരിച്ചു.
പുതിയകോട്ടയിലെ എല്‍ഐസി കാഞ്ഞങ്ങാട് ബ്രാഞ്ച് ഓഫിസിനു മുന്നില്‍ പുതുതായി നിര്‍മിച്ചുവരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. തൃശൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. രാധാകൃഷ്ണനും കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുമാണ് ഷോക്കേറ്റ് തെറിച്ചു വീണത്. മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് ഉടന്‍ കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും ഗുരുതരനിലയിലായിരുന്ന രാധാകൃഷ്ണന്‍ മരണത്തിനു കീഴടങ്ങി. വിവരമറിഞ്ഞു ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. പോലീസ് നടപടികള്‍ക്കു ശേഷം രാധാകൃഷ്ണന്റെ മരണം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്.

Post a Comment

0 Comments