
ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു ആസിഡ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് സ്വദേശിനിയായ റാബിന്നീസയ്ക്കു നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഭര്‍ത്താവ് സഹാബുദീനെതിരെ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.
ആസിഡ് ആക്രമണത്തില്‍ യുവതിക്ക് 30 ശതമാനം പൊള്ളലേറ്റുവെന്നാണ് വിവരം. മുഖത്തും ദേഹത്തും പൊള്ളലേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയ്‌ക്കൊപ്പം കിടന്നുറങ്ങിയ മകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇത് സാരമുള്ളതല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവ് ഭാര്യ ഉറങ്ങിയിരുന്ന മുറിയിലെത്തി ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവസമയം ഇവരുടെ മകനും വീട്ടിലുണ്ടായിരുന്നു.
കോയമ്പത്തൂരില്‍ ജോലിയുള്ള സഹാബുദീന്‍ അവിടേക്ക് കടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments