പെട്രോളടിച്ച് പണം നല്‍കാതെ മുങ്ങിയ വിരുതന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി

പെട്രോളടിച്ച് പണം നല്‍കാതെ മുങ്ങിയ വിരുതന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി



മഞ്ചേശ്വരം: പെട്രൊളടിച്ച് പണം നല്‍കാതെ മുങ്ങിയ `വിരുതന്‍' സിസിടിവി ക്യാമറയില്‍ കുടുങ്ങി. ഇന്നലെ രാത്രി 11.30ന് ഉപ്പള സ്‌കൂളിനരികിലെ ഭാരത് പെട്രോളിയം ബങ്കിലാണ് സംഭവം.
രാത്രിയില്‍ പെട്രോളടിക്കാനെത്തിയ യുവാവ് പെട്രോളടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചശേം ക്രഡിറ്റ് കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് സെയില്‍സ്മാന്‍ അഫ്രീദ് സ്വൈപ്പിംഗ് മെഷീന്‍ എടുക്കാന്‍ പോയ തക്കത്തിനാണ് യുവാവ് പണം നല്‍കാതെ ബൈക്കില്‍ രക്ഷപ്പെട്ടത്. മംഗളൂരു ഭാഗത്തേക്കാണ് ബൈക്കോടിച്ചു പോയതെന്നും ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞതായും അഫ്രീദ് പറയുന്നു.
ഇതു സംബന്ധിച്ച് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പണം നല്‍കാതെ മുങ്ങിയആളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments