കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ സേവന വാരം സമാപിച്ചു. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടു നിന്ന സേവനവാരത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ചികിത്‌സാ സഹായ വിതരണം, വൃക്ഷത്തൈ വിതരണം, അടുക്കള കൃഷിക്കാവശ്യമായ വിത്തു വിതരണം, രാഷ്ട്രപിതാവിന്റെ എണ്ണഛായാ ചിത്രം അനാവരണം, അഗതിമന്ദിരത്തിൽ ഭക്ഷണ വിതരണം, കുടുംബ സംഗമം, തുടങ്ങി വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
മടിക്കൈ മലപ്പച്ചേരിയിലെ മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു കൊണ്ട് പരിപാടിയുടെ സമാപനം നടന്നു.
പ്രസിഡണ്ട് അൻവർ ഹസ്സന്റെ അധ്യക്ഷതയിൽ സമാപന സമ്മേളനം സോൺ ചെയർ പേർസൺ എം ബി ഹനീഫ് ഉദ്ഘാടനം ചെയ്തു. മലബാർ പുനരധിവാസ കേന്ദ്രം സ്ഥാപകൻ ചാക്കോച്ചൻ, ഖാലിദ് പാലക്കി, സുകുമാരൻ പൂച്ചക്കാട്, പിഎം. അബ്ദുൽ നാസർ തുടങ്ങിയവർ പ്രസംഗിച്ചു. ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും ഹാറൂൺ ചിത്താരി നന്ദിയും പറഞ്ഞു.
വിവിധ പരിപാടികൾക്ക് ബഷീർ കുശാൽ, നൗഷാദ് സി എം, ഷൗക്കത്തലി എം, അഷറഫ് കൊളവയൽ, മുഹാജിർ പൂച്ചക്കാട്, അബ്ദുൽ റഹീം, തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments