സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസിക്കെതിരെ നടൻ സിദ്ദീഖ്

സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസിക്കെതിരെ നടൻ സിദ്ദീഖ്


കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസിക്കെതിരെ നടൻ സിദ്ദീഖ്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടാണ് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയ്ക്കെതിരെ സിദ്ദീഖിന്റെ വിമർശനം. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഡബ്ലുസിസി ഒന്നും ചെയ്തില്ലെന്നും സമൂഹമാധ്യമങ്ങളിൽ തോന്നിയതൊക്കെ എഴുതി വിടുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

റൂറൽ ജില്ലാ പൊലീസും കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച 'പൊലീസ് അനുഭവങ്ങളിലൂടെ സിദ്ദീഖ്' എന്ന മുഖാമുഖം പരിപാടിയിലായിരുന്നു WCCക്കെതിരെ താരത്തിന്റെ ആരോപണങ്ങൾ.

ന​ടി​ക്കു​വേ​ണ്ടി നി​ല്‍ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ര്‍ ചാ​ന​ല്‍ ച​ര്‍ച്ച​ക​ളി​ല്‍ മാ​ത്ര​മേ രം​ഗ​ത്ത് വ​രൂ. സ്വ​ന്തം പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​യും ചാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ പ​ല​രും വി​ഡ്ഢി​ത്തം പ​റ​യു​ന്നു​ണ്ടെ​ന്നും സിദ്ദീഖ് ആരോപിക്കുന്നു.നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. എല്ലാവരും നടിക്കൊപ്പം തന്നെയാണ് നിൽക്കുന്നത്. അക്രമം ഉണ്ടായെന്നറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സംഘടനാ ഭാരവാഹിയെന്ന നിലയിലും സഹപ്രവർത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. തുടർന്നാണ് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയതെന്നും ഇവരെ തിരിച്ചറിയൽ പരേഡിൽ നടി തിരിച്ചറിഞ്ഞുവെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു മുഖാമുഖം ചടങ്ങ് സംഘടിപ്പിച്ചത്.

Post a Comment

0 Comments