നഗ്നചിത്രങ്ങൾ ലീക്കായി: കലാ രംഗം ഉപേക്ഷിച്ച് പാക് ഗായിക റാബി പിർസാദ

നഗ്നചിത്രങ്ങൾ ലീക്കായി: കലാ രംഗം ഉപേക്ഷിച്ച് പാക് ഗായിക റാബി പിർസാദ




സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച പാക്ക് ഗായിക റാബി പിര്‍സാദയുടെ നഗ്ന ദൃശ്യങ്ങൾ വലിയ വിവാദങ്ങൾക്ക് കൂടിയാണ് വഴിവച്ചത്. ഇപ്പോഴിതാ ദൃശ്യങ്ങൾ ചോർന്നതിനെ കുറിച്ച് ഗായിക നൽകിയ പരാതിയിലെ വിവരങ്ങളും പുറത്തുവന്നു. കടയിൽ വിറ്റ ഒരു പഴയ ഫോണിൽ നിന്നാണ് തന്റെ നഗ്നദൃശ്യങ്ങൾ ചോർന്നിരിക്കുന്നതെന്ന് റാബി സൈബർ സുരക്ഷാ വിഭാഗത്തിന് നൽകിയ പരാതിയിൽ പറയുന്നു. വിറ്റ ഫോണിലെ നഗ്നദൃശ്യങ്ങൾ ചോർത്തിയ കടയുമക്കെതിരെയും ഇവർ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാൻ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഗായികയുടെ നഗ്ന വിഡിയോകൾ പ്രചരിച്ചത്. ഇതോടെ പ്രതിഷേധം കടുത്തിരുന്നു. പാക്ക് സൈന്യത്തെ വിമർശിച്ചതിന്റെ പേരിലാണ് നഗ്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചതെന്നായിരുന്നു ഉയർന്ന ആക്ഷേപം. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ വിവാദ താരമാണ് റാബി പിര്‍സാദ.

താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ചൂട് പിടിക്കുന്നതിനിടെയാണ് കലാ രംഗം വിടുന്നുവെന്ന പ്രഖ്യാപനം റാബി നടത്തിയിരിക്കുന്നത്. ' കലാരംഗം ഉപേക്ഷിക്കുകയാണ്.. അള്ളാഹു എന്റെ തെറ്റുകൾ പൊറുത്തു തരട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തിൽ ആളുകളുടെ ഹൃദയത്തെ മയപ്പെടുത്തട്ടെ എന്നാണ് കാലരംഗം വിട്ടു പോവുകയാണെന്നറിയിച്ചു കൊണ്ടുള്ള ട്വീറ്റിൽ റാബി കുറിച്ചത്

Post a Comment

0 Comments