കൊച്ചി : ചട്ട വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കേരളാ ബാര്‍ കൗണ്‍സില്‍ രംഗത്ത്. നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുന്നുമെന്നും കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ആളൂരിന്റെ പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരളാ ബാര്‍ കൗണ്‍സില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജയിലില്‍ പോയി കേസ് പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി പരാതികളാണ് ആളൂരിനെതിരെ ലഭിച്ചിരിക്കുന്നതെന്നാണ് കൗണ്‍സില്‍ പറയുന്നത്.
സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൂടത്തായി കേസില്‍ ഉള്‍പ്പെടെ ആളൂര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments