വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അശ്ലീല ചിത്രവിവാദം; ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കി

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അശ്ലീല ചിത്രവിവാദം; ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കി


കുറ്റിക്കോല്‍: സി പി എം നേതാക്കളും പ്രവര്‍ത്തകരും അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രമയച്ച ലോക്കല്‍ കമ്മിറ്റിയംഗത്തെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി പി എം  കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി അടിയന്തിരയോഗം ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. മോട്ടോര്‍തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പ്രാദേശിക നേതാവ് കൂടിയാണ് അശ്ലീല ചിത്ര വിവാദത്തില്‍പ്പെട്ട് നടപടി നേരിട്ട ലോക്കല്‍ കമ്മിറ്റിയംഗം. നേതാവിന്റെ സ്വന്തം സ്വകാര്യ ചിത്രമാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലെത്തിയത്. അശ്ലീല ചിത്രമയച്ച നേതാവിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയരുകയും ഇത് സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തുകയും ചെയ്തിരുന്നു. നേതാവിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അബദ്ധത്തിലാണ് ചിത്രം വാട്‌സ് ആപ്പ് ഗ്രൂപ്പിലെത്തിയതെന്നായിരുന്നു മറുപടി. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടിക്ക് സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്.

Post a Comment

0 Comments