യുവാവ് ജനനേന്ദ്രിയം മുറിച്ച് വലിച്ചെറിഞ്ഞു

യുവാവ് ജനനേന്ദ്രിയം മുറിച്ച് വലിച്ചെറിഞ്ഞു



കൊച്ചി: ജനനേന്ദ്രിയം സ്വയം മുറിച്ച ബംഗാളി യുവാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തി. എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍ കാവ് തിലക് ലൈബ്രറിക്ക് സമീപമാണ് സംഭവം നടന്നത്.

ബംഗാളി സ്വദേശി റാം എന്ന യുവാവാണ് ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചത്. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫ്‌ലൈയിംഗ് സ്‌ക്വാഡെത്തിയാണ് യുവാവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അതേസമയം ഇയാള്‍ മുറിച്ച് ദൂരേക്ക് എറിഞ്ഞ ജനനേന്ദ്രിയ ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments