ജില്ലയിലെ ലൈംഗികാതിക്രമങ്ങളില്‍ 90 ശതമാനവും പോക്‌സോ കേസുകള്‍
കാസർകോട്: ജില്ലയില്‍ രജിസ്ടര്‍ ചെയ്യപ്പെടുന്ന ലൈംഗികാതിക്രമ കേസുകളില്‍ 90 ശതമാനവും പോക്‌സോ കേസുകളാണെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (ഡിഎല്‍എസ്എ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നിയമ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരില്‍ കൂടുതലും ആണ്‍കുട്ടികളാണെന്നും ബാലപീഡനങ്ങള്‍ക്കെതിരേ വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കുകയും അവരെ വലയിലാക്കാനുള്ള ചതിക്കുഴികള്‍ക്കെതിരേ പൊതുജനം കൈകോര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. പൗരബോധത്തോടെ സാമൂഹിക വ്യവസ്ഥയില്‍ കണ്ണിചേരുന്നതോടൊപ്പം കുട്ടികള്‍ തങ്ങളുടെ കടമകളെ കുറിച്ച് ബോധവാന്മാരാവണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ