സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; 50000 രൂപ വരെ പിഴ

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; 50000 രൂപ വരെ പിഴ




സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്കുകളും നിരോധിച്ചു. ജനുവരി ഒന്ന് മുതലാണ് നടപ്പാക്കുക. കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉത്പ്പാദനവും ഉപഭോഗവും വിതരണവും തടയാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ചുമത്തും. ആദ്യ പിഴ 10,000 രൂപയും തുടര്‍ച്ചയായി ലംഘിച്ചാല്‍ 50000 രൂപയും ചുമത്തും. 300 മില്ലീ ലിറ്ററിന് മുകളിലുള്ള കുപ്പികളും പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കുന്നതിലുള്‍പ്പെടും.

ഓണക്കാലത്ത് പ്ലാസ്റ്റിക്ക ഉപയോഗം പരമാവധി കുറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം മണ്ണിനടയില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും പുറത്തുവന്നിരുന്നുവെന്ന് മുഖ്യമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് നിന്നാല്‍ സാധ്യമാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Post a Comment

0 Comments