കുത്തേറ്റ് യുവാവിന് പരുക്ക്

കുത്തേറ്റ് യുവാവിന് പരുക്ക്


ബദിയടുക്ക; യുവാവിനെ വഴിതടഞ്ഞ് കുത്തി പരുക്കേല്‍പ്പിച്ചു.  പെര്‍ള ഷേളിയിലെ പ്രശാന്തിനാണ് കുത്തേറ്റത്. പ്രശാന്തിന്റെ പരാതിയില്‍ മണിയമ്പാറയിലെ രവീന്ദ്രനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. രവീന്ദ്രന്‍ മദ്യലഹരിയില്‍ പ്രശാന്തിന്റെ സഹോദരനെ മര്‍ദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത പ്രശാന്തിനെ രവീന്ദ്രന്‍ കഠാരകൊണ്ട് കുത്തുകയായിരുന്നു. പ്രശാന്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments