വെള്ളരിക്കുണ്ട്: തോട്ടില്‍ കുളിക്കുകയായിരുന്ന വയോധികന് കാട്ടുപന്നിയുടെ കുത്തേറ്റു. വെസ്റ്റ് എളേരി പഞ്ചായത്തിലെ അട്ടക്കാട്ട് കൂട്ടക്കളത്തില്‍ വെള്ളനാണ് (85) കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. വെള്ളന്‍ വീടിന് സമീപത്തെ തോട്ടിലേക്ക് കുളിക്കാന്‍ പോയതായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത്. വെള്ളനെ കാട്ടുപന്നി ആക്രമിക്കുന്നതാണ്. രക്തം വാര്‍ന്നൊഴുകി അവശനിലയിലായിരുന്ന വെള്ളനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്
0 Comments