കാഞ്ഞങ്ങാട്: ഗായികയായ ഭാര്യയെയും നാലു വയസ്സുള്ള മകനെയും കാണാതായതായി പരാതി. പടന്നക്കാട്, ഒഴിഞ്ഞ വളപ്പിലെ എഞ്ചിനീയര്‍ വിജേഷിന്റെ ഭാര്യ ശ്രുതി (32) നാലു വയസ്സുള്ള മകള്‍ എന്നിവരെയാണു കാണാതായത്. പ്രോഗ്രാമിനു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയതാണെന്നും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണെന്നും പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്തു.
0 Comments