കാസർകോട് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കാസർകോട് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

 

കാസര്‍കോട്: സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എ.എസ്. അഹ്‌മദ് റഈസ് (29), ഇ.എം. അബ്ദുല്‍ അമീന്‍ (27), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം ബാദ്ശ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തട്ടികൊണ്ടുപോയവര്‍ തന്നെ യുവാവിനെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മോചിപ്പിച്ചിരുന്നു. പെര്‍ള ചെക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് തട്ടിക്കൊണ്ടുപോയത്.


സഹോദരന്റെ വീടിന് സമീപം കാറില്‍ കൊണ്ടുവന്ന് ഇയാളെ ഇറക്കിവിടുകയായിരുന്നു.12 പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് അബ്ബാസ് പറഞ്ഞു. ഈ സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.

Post a Comment

0 Comments