മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി




പള്ളിക്കര: നയതന്ത്ര പാഴ്സൽ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണ കള്ളകടത്തിൽ മുഖ്യമന്ത്രി പിണറായിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആഹ്വാനപ്രകാരം പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളികരയിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.


    പ്രതിഷേധ പൊതുയോഗം ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു. ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പളളിക്കര, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജു കുറിച്ചിക്കുന്ന്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മജിദ് പള്ളിക്കര, മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ ഷറഫു മൂപ്പൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ മാധവ ബേക്കൽ, റാഷിദ് പള്ളിമാൻ, പി.കെ.പവിത്രൻ പൂച്ചക്കാട്, ഷെഫീഖ് കല്ലിങ്കാൽ, ജ്യോതിഷ് തച്ചങ്ങാട്, ശേഖരൻ പളളിക്കര, എച്ച്.സി.ഹനീഫ, കിഷോർ പാറമ്മൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments