കാസർകോട് ജില്ലയില്‍ കഴിഞ്ഞ മാസം മാത്രം 335 മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തു

കാസർകോട് ജില്ലയില്‍ കഴിഞ്ഞ മാസം മാത്രം 335 മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തു

 


കാഞ്ഞങ്ങാട്:  ജില്ലയില്‍ കഴിഞ്ഞ മാസം 335 കേസുകള്‍ ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലിസ് ഓഫിസര്‍മാര്‍ അറിയിച്ചു. കാഞ്ഞങ്ങാട് സബ്ഡിവിഷനില്‍ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വില്‍പ്പന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരും ആയ ആളുകള്‍ ക്കെതിരെ 105 കേസുകള്‍ ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മയക്ക് മരുന്ന് കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളുമായിട്ടാണ് പൊലിസ് മു ന്നോട്ട് പോകുന്നത്.

Post a Comment

0 Comments