ട്രെയിൻ യാത്രക്കിടെ ഭർതൃമതിക്ക് നേരെ ലൈംഗികാതിക്രമം; വൈദീകനെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു

ട്രെയിൻ യാത്രക്കിടെ ഭർതൃമതിക്ക് നേരെ ലൈംഗികാതിക്രമം; വൈദീകനെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയിൽ യാത്രക്കിടെട്രെയിനിൽ ഭർതൃമതിക്ക് നേരെ ലൈംഗികാതിക്രമം. വൈദീകനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. 

മംഗളൂരു ബണ്ട്വാൾ  സ്വദേശി ജെജിസ്(48) ആണ് പിടിയിലായത്. ഇന്നലെ രാവിലെ  മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ് മോർ എക്സ്പ്രസിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 കാരിക്ക് നേരെ യാണ് ലൈംഗികാതിക്രമമുണ്ടായത്. ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷൻ വിട്ട ശേഷം പള്ളി വികാരിയായെ ജെജിസ്  നഗ്നത പ്രദർശനം നടത്തുകയായിരുന്നുവെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

  ലൈഗീക ഉദ്ദേശത്തോടെ ലിംഗം ദേഹത്ത് ഉരസിയെന്നും യുവതി പൊലീസിനോട് പറഞ്ഞു . ട്രെയിൻ നീലേശ്വരത്തെത്തിയതോടെയുവതി ബഹളമുണ്ടാക്കി.

 യുവതിക്കൊപ്പം ഭർത്താവും സുഹൃത്തുമുണ്ടായിരുന്നു.  രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ യാത്രക്കാർ തടഞ്ഞുവെച്ച് കണ്ണൂർ മെട്രോ പോലീസിനെ ഏൽപ്പിച്ചു. ഇവിടെ നിന്നും കാസർകോട്  പൊലീസിന് കൈമാറി. ജനറൽ കംപാർട്ടുമെന്റിൽ ടിക്കറ്റെടുത്ത വികാരി റിസർവേഷൻ കംപാർട്ട്മെൻ്റിൽ കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജാമ്യം ലഭിക്കുന്ന കേസായതിനാൽ  ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി  പ്രതിയെ ജാമ്യത്തിൽവിട്ടയച്ചു.

Post a Comment

0 Comments