ഉത്സവസ്ഥലത്ത് സഹായിയായിനിന്ന 15 കാരനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പാചകക്കാരനെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു

ഉത്സവസ്ഥലത്ത് സഹായിയായിനിന്ന 15 കാരനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പാചകക്കാരനെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു



കാസർകോട്: ഉത്സവസ്ഥലത്ത് പാചകത്തിന് സഹായിയായിനിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ്.

15-കാരന്റെ പരാതിയിൽ പള്ളഞ്ചി നിടുകുഴിയിലെ സതീശനെ ആദൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കോടതി സതീശനെ റിമാൻഡ് ചെയ്തു.


ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാൻ എത്തിയതായിരുന്നു സതീശൻ. പരാതിക്കാരനായ കുട്ടിയടക്കമുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാൻ ഇവിടെയുണ്ടായിരുന്നു.


ഭക്ഷണം പാകം ചെയ്ത ശേഷം സതീശൻ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടി പോകാനുണ്ടെന്നു വിശ്വസിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 15കാരന്റെ പരാതിയിൽ പറയുന്നത്.


Post a Comment

0 Comments