പാലക്കുന്ന് ഉത്സവത്തിനിടെ യുവാവിന് കുത്തേറ്റു; 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

പാലക്കുന്ന് ഉത്സവത്തിനിടെ യുവാവിന് കുത്തേറ്റു; 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്



പാലക്കുന്ന്: കഴിഞ്ഞ ദിവസം നടന്ന ഭരണി മഹോത്സവം കാണാനെത്തിയ യുവാവിന് കുത്തേറ്റു. പള്ളിക്കര, മഠത്തിലെ അഖിലിനാണ് കുത്തേറ്റത്. ആള്‍ക്കൂട്ടത്തില്‍ വെച്ചായിരുന്നു അക്രമം. പരിക്കേറ്റ അഖില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ നല്‍കിയ പരാതിയിന്മേല്‍ അശ്വിന്‍, അഭിനവ് തുടങ്ങി നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.


Post a Comment

0 Comments