പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം നാളെ; നാളെ വൈകുന്നേരം 4 മണി മുതല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ ഗതാഗത നിയന്ത്രണം

പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം നാളെ; നാളെ വൈകുന്നേരം 4 മണി മുതല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ ഗതാഗത നിയന്ത്രണം




പാലക്കുന്ന്:

 പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം വ്യാഴാഴ്ച നടക്കും. ഉത്സവം കണക്കിലെടുത്തു ഫെബ്രുവരി 27 വൈകുന്നേരം 4 മണി മുതല്‍ 28ന് രാവിലെ എട്ടു മണി വരെ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കാസര്‍കോട് ഭാഗത്തു നിന്നുള്ള ബസ് അടക്കുള്ള എല്ലാ വലിയ വാഹനങ്ങളും കാസര്‍കോട് നിന്നു എന്‍എച്ച് 66 വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകണം. ചെറുവാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞു ചട്ടഞ്ചാല്‍ റോഡില്‍ പ്രവേശിച്ച് എന്‍എച്ച് വഴി പോകണം.

കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്കുള്ള എല്ലാ വലിയ വാഹനങ്ങളും കാഞ്ഞങ്ങാട് സൗത്തില്‍ നിന്നു എന്‍എച്ച് 66 വഴി പോകണം. ചെറു വാഹനങ്ങള്‍ കെ.എസ്.ടി.പി റോഡില്‍ കൂടി മഡിയന്‍ ജംഗ്ഷനില്‍ നിന്നു മാവുങ്കാലില്‍ എത്തിച്ചേരുകയോ പൂച്ചക്കാട് വരെ എത്തി രാവണീശ്വരം മുക്കൂട് വഴി കേന്ദ്ര സര്‍വ്വകലാശാലക്കു സമീപത്ത് കൂടി ദേശീയപാത 66ല്‍ പ്രവേശിക്കേണ്ടതാണെന്നും ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡോ. അപര്‍ണ്ണ ഐപിഎസ് അറിയിച്ചു.

Post a Comment

0 Comments