കാഞ്ഞങ്ങാട് : കെഎംസിസി ഷാർജാ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. സൗത്ത് ചിത്താരി മുസ്ലിം ലീഗ് ഇഫ്താർ ടെന്റിൽ സംഘപ്പിച്ച സംഗമം കെഎംസിസി ഷാർജാ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എച്ച്.ശംസുദ്ധീൻ കല്ലൂരാവി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ ആദ്യക്ഷത വഹിച്ചു. സൗത്ത് ചിത്താരി ഖത്തീബ് സൂഫി ബാഖവി മുഖ്യപ്രഭാഷണവും പ്രാർത്ഥനയും നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരെക്കാടത്ത്, സെക്രട്ടറി പി. എം.ഫാറൂഖ്,ദേശീയ കൗൺസിലർ എ. ഹമീദ് ഹാജി,പഞ്ചായത്ത് സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,ചന്ദ്രിക റിപ്പോർട്ടർ ഫസലുറഹ്‌മാൻ,ജമാഅത്ത് ഭാരവാഹികളായ സി. എച്ച്. മുഹമ്മദ് കുഞ്ഞി, അബ്ദുള്ള വളപ്പിൽ,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ,ട്രഷറർ ജബ്ബാർ ചിത്താരി,പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് ബദർ നഗർ,എം. എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് കുന്നുമ്മൽ, വാർഡ് മെമ്പർ സി. കെ. ഇർഷാദ്,കെഎംസിസി ഭാരവാഹികളായ മിദ്‌ലാജ് കുശാൽ നഗർ,സി. കെ. കരീം,ഫാറൂഖ്
കൊളവയൽ,ഹാരിസ് കള്ളാർ,കരീം കല്ലൂരാവി,കരീം മൈത്രി, വനിതാ ലീഗ് ഭാരവാഹികളായ ആയിഷ ഫർസാന, സി. കുഞ്ഞാമിന,ശാക്കിറ പി. സി,സഫീറ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. ഷാർജ കെഎംസിസി ഭാരവാഹി ഷംസുദീൻ ഇ. കെ നന്ദിയും പറഞ്ഞു
0 Comments