പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് വീടുകളില്‍ നിന്നു പോയ യുവതികള്‍ രണ്ടു യുവാക്കള്‍ക്കൊപ്പം മയക്കുമരുന്നു ഉപയോഗിക്കുന്നതിനിടയില്‍ ലോഡ്ജ് മുറിയില്‍ വച്ച് എക്‌സൈസിന്റെ പിടിയിലായി. മട്ടന്നൂര്‍, മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണത്തെ മുഹമ്മദ് ജെംഷില്‍ (37), ഇരിക്കൂറിലെ റഫീന (24), കണ്ണൂരിലെ ജസീന (22) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പറശ്ശിനി, കോള്‍മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് യുവതീ-യുവാക്കള്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നു 490 മില്ലി ഗ്രാം എംഡിഎംഎ, ടെസ്റ്റിയൂബ്, ലാമ്പുകള്‍ എന്നിവ പിടികൂടി.
പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് യുവതികള്‍ വീടുകളില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം പല സ്ഥലങ്ങളിലെത്തി ലോഡ്ജുകളില്‍ മുറിയെടുത്ത് മയക്കുമരുന്നു ഉപയോഗിച്ചു വരികയായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് വിളിക്കുമ്പോള്‍ യുവതികള്‍ പരസ്പരം ഫോണ്‍ കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സംഘം എക്‌സൈസിന്റെ പിടിയിലായപ്പോഴാണ് യുവതികള്‍ ലോഡ്ജിലാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. സംഘത്തിനു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജി വി.വി, അഷ്‌റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസര്‍മാരായ ഫെമിന്‍, നികേഷ്, സിഇഒമാരായ വിജിത്ത്, കലേഷ്, സനേഷ്, വിനോദ്, സുജിത എന്നിവരും ഉണ്ടായിരുന്നു.
0 Comments