"കല്ലുമ്മക്ക" ഫുഡ് ബിനാലെ ബേക്കൽ ബീച്ച് പാർക്കിൽ തുടക്കമായി

"കല്ലുമ്മക്ക" ഫുഡ് ബിനാലെ ബേക്കൽ ബീച്ച് പാർക്കിൽ തുടക്കമായി




ബേക്കൽ: കല്ലുമ്മക്ക ഫുഡ് ബിനാലെ എന്ന പേരിൽ  ബേക്കൽ ബീച്ച് പാർക്കിൽ നടത്തപ്പെടുന്ന കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ ഭക്ഷണ മേള

ബേക്കൽ ബീച്ച് പാർക്കിൽ ബേക്കൽ എ.എസ്.പി ഡോ.അപർണ ഒ ഉൽഘാടനം ചെയ്തു.


ബി.ആർ.ഡി.സി യുടെയും ബേക്കൽ ബീച്ച് പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ബേക്കലിലെ താജ് ,ലളിത്, ഗേറ്റ്            വേ, എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും  സംയുക്കാഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ച് മുതൽ 20 വരെയാണ് ബേക്കൽ ബീച്ച് പാർക്കിൽ സംഘടി പ്പിക്കുന്നത്.ബേക്കലിലെ താജ് ,ലളിത്, ഗേറ്റ് വേ എന്നീ പഞ്ചനക്ഷത്ര റിസോർട്ടുകളുടെ സ്റ്റാളുകൾ 12 മുതൽ സജ്ജമാവും.


ബി.ആർ.ഡി.സി മാനേജർ പ്രസാദ്,ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ,ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, ബീച്ച് പാർക്ക് മനേജർ ഷീബ KCK എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments