അടിച്ചുകേറി സ്വര്‍ണവില; ഇടിഞ്ഞതൊക്കെ തിരിച്ചുകയറി, ഇന്നത്തെ വര്‍ധനവ് 2160 രൂപ

അടിച്ചുകേറി സ്വര്‍ണവില; ഇടിഞ്ഞതൊക്കെ തിരിച്ചുകയറി, ഇന്നത്തെ വര്‍ധനവ് 2160 രൂപ



യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് യുദ്ധം അടക്കമുള്ള പ്രതിഭാസങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ഇടിഞ്ഞ സ്വര്‍ണനിരക്ക് ഒറ്റയടിക്ക് അടിച്ചുകേറി. നാലുദിവസം കൊണ്ട് 2,500 രൂപയിലേറെ താഴ്ന്ന സ്വര്‍ണവിലയാണ് ഒറ്റയടിക്ക് തിരിച്ചുകയറിയത്. സ്വര്‍ണ വിപണിയില്‍ ഇടിവ് തുടര്‍ന്നതോടെ ആഭരണ പ്രേമികള്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇന്ന് വിപണി തുടങ്ങിയ ഉടന്‍ തന്നെ സ്വര്‍ണം അടിച്ചുകേറുകയായിരുന്നു.

നാല് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 2680 രൂപ കുറഞ്ഞിടത്തു നിന്ന് ഇന്നലെയാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി. എന്നാല്‍ ഇന്ന് 2160 രൂപയാണ് പവന് കൂടിയത്. സമീപകാലത്തെ ഒരുദിവസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഇതോടെ ഈ മാസത്തിലെ ഏറ്റവംു ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം തിരിച്ചെത്തി. 420 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് മാത്രം കൂടിയത്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.



കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ 3) സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാല്‍ പിന്നീട് ആഗോളപ്രതിഭാസങ്ങള്‍മൂലം കേരളത്തില്‍ വില കുത്തനെ വില ഇടിയുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലില്‍ ലോകവിപണി ആടിയുലഞ്ഞതായിരുന്നു വിപണിയെ ബാധിച്ചത്. വീണ്ടും ഇടിവ് തുടരുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവിപണി മെച്ചപ്പെട്ടത്.


ദിവസവും കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില, ആഗോളപ്രതിഭാസങ്ങള്‍മൂലം ഈ മാസം മൂന്ന് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് കേരളാ വിപണിയില്‍ മാത്രം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.


കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണം ഇടക്ക് കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറിയാണ് റെക്കോഡ് തിരുത്തിയത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് വന്നതുപോലെ തിരിച്ചിറങ്ങുന്നത്.

Post a Comment

0 Comments