ലണ്ടനിൽ ഉപരി പഠനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സർഫാസ് സി കെ യെ ഫ്രണ്ട്സ് തെക്കേപ്പുറം അനുമോദിച്ചു

ലണ്ടനിൽ ഉപരി പഠനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സർഫാസ് സി കെ യെ ഫ്രണ്ട്സ് തെക്കേപ്പുറം അനുമോദിച്ചു

 



കാഞ്ഞങ്ങാട്: ലണ്ടനിലെ റിച്ച്മണ്ട് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്ന് എം എസ് സി - ഐ ബി എം പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ അജാനൂർ തെക്കേപ്പുറത്തെ  സർഫാസ് സി കെ യെ ഫ്രണ്ട്സ് തെക്കേപ്പുറം ആദരിച്ചു. ഹൈസ്‌കൂൾ തലം വരെ കാഞ്ഞങ്ങാടും ഹയർ സെക്കണ്ടറി വിദ്യാഭ്യാസം മംഗലാപുരത്തും ബി സി എ ഡിഗ്രി എറണാകുളം സേക്രഡ് ഹാർട്ട് കോളേജിലുമായി പഠനം പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റ് ഗ്രാജുവേഷനായി ലണ്ടനിലേക്ക് പോയത്. 

ചടങ്ങിൽ ഡി വൈ എസ് പി പ്രേംസദൻ ഉപഹാരം സമർപ്പിച്ചു. സുബി കാഞ്ഞങ്ങാട്, ഷുക്കൂർ പള്ളിക്കാടത്ത്, നസീർ കാസർഗോഡ്, രമേശ്, ബദറുദ്ദിൻ കെ കെ തുടങ്ങിയവർ നേതൃത്വം നൽകി. 

മൻസൂർ ഹോസ്പിറ്റൽ ഡയക്ടർ ഖാലിദ് സി പാലക്കിയുടെ മകളാണ് സർഫാസ്. മൻസൂർ ഹോസ്പിറ്റൽ ചെയർമാനും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ സി കുഞ്ഞാമദ് പാലക്കി പിതൃ സഹോദരനാണ്.

Post a Comment

0 Comments