ബേക്കൽ: ഷാര്‍ജയില്‍ വ്യാഴാഴ്ച പത്തുമണിയോടെയുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് മീത്തല്‍ മൗവ്വല്‍ സ്വദേശിയും ഷാര്‍ജ ദൈദ് റോഡ് 9-ാം നമ്പര്‍ പാലത്തിനടുത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായ ഇബ്രാഹീം(50) മരിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് റോഡിന് എതിര്‍വശത്തുള്ള ഇലക്ട്രിസിറ്റി ഓഫീസില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഇബ്രാഹിം സംഭവ സ്ഥലത്തു മരിച്ചു. 35 വര്‍ഷമായി ഇബ്രാഹിം ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയാണ്. വ്യാഴാഴ്ച രാത്രി തന്നെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടത്തുകയാണ്. മീത്തല്‍ മൗവ്വലിലെ പൗരപ്രമുഖനായിരുന്ന പരേതനായ മുക്രി മൊയ്തുവാണ് പിതാവ്. മാതാവ്: ആയിഷ. ബേക്കല്‍ മൗവ്വലിലെ ആബിദയാണ് ഭാര്യ. മക്കള്‍: ഇര്‍ഫാന്‍, ഇഫ്ര, അസീം.
0 Comments