കാസർകോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ പള്ളിക്കര പൂച്ചക്കാട്ട് കോഴി ലോറി മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ് നാട് സ്വദേശി സെന്തിലിനും കൂടെ ഉണ്ടായിരുന്ന സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആറു മണിയോടെ പൂച്ചക്കാട്, അരയാൽ തറയിലാണ് അപകടം. നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ തകർന്ന ലോറിയിൽ കുടുങ്ങിപ്പോയ സെന്തിലിനെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാരും പൊലിസും ഫയർഫോഴ്സും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
1 Comments
ഡ്രൈവിംഗ് എന്ന് പറഞ്ഞു അപമാനിക്കരുത്, മരണപ്പാച്ചിൽ ആണ്, മീൻ വണ്ടി, സ്കൂൾ വണ്ടി, കോഴി വണ്ടികൾ, പ്രൈവറ്റ് ബസ്സുകൾ, എല്ലാരും മത്സരിക്കുന്നതാണ് റോഡിൽ നാം ദിവസവും കാണുന്നത്
ReplyDelete