മാണിക്കോത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ സ്ഥാപക ദിനം ആചരിച്ചു

മാണിക്കോത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ സ്ഥാപക ദിനം ആചരിച്ചു




മാണിക്കോത്ത് മെയ് 5 എസ് ടി യു 68ആം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മടിയൻ ജംഗ്ഷനിലും ഓട്ടോ സ്റ്റാൻഡിലും മാണിക്കോത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ  സ്ഥാപക ദിനം ആചരിച്ചു.

മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ കമ്മിറ്റി പ്രസിഡൻ്റ് മാണിക്കോത്ത് അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് കരീം മൈത്രി പതാക ഉയർത്തി, വൈസ് പ്രസിഡൻ്റ് അൻസാർ ടി പി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം കെ  സുബൈർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മാണിക്കോത്ത്  ശാഖ കമ്മിറ്റി ട്രഷറർ അസീസ് പാലക്കി, മധുര പാനീയ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ, അഹമ്മദ് കപ്പണക്കാൽ, ലീഗ് മജീദ്,അന്തുമായി ബദർ നഗർ, മജീദ് നഫ്സി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments