കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുൽഫിയ പാലക്കി എംബിബിഎസ് അവസാന വർഷ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. കാഞ്ഞങ്ങാട് പാലക്കി കുടുംബാംഗവും സാമൂഹ്യ സേവന മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായ ഹംസ സി പാലക്കിയുടെ മകളായ ഫാത്തിമ സുൽഫിയ
തമിഴ്നാട് ഡോ. എം ജി ആർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ഗവർമെന്റ് മെഡിക്കൽ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. സഹോദരൻ ഡോ. ജൽവ പാലക്കി മംഗലാപുരം ഇന്ത്യാന ഹോസ്പ്പിറ്റലിലെയും കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിലെയും ENT സർജനാണ്. മറ്റൊരു സഹോദരൻ ഡോ. ഹയാഷ് റഹ്മാൻ കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസറാണ്. ഇളയ സഹോദരൻ മുഹമ്മദ് അക്കീൽ MBA വിദ്യാർത്ഥി. അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്കോട് കൂടി മേരിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയാണ് MBBS പഠനം ആരംഭിച്ചത്.
0 Comments