കാരുണ്യത്തിന്റെ മുഖവുമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു.)

കാരുണ്യത്തിന്റെ മുഖവുമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു.)

 


കാസറഗോഡ് : കാരുണ്യത്തിന്റെ സ്പർശവുമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ.  അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവർത്തകന് വേണ്ടി ഒരാഴ്ചയിൽ സമാഹരിച്ചത് മുക്കാൽ ലക്ഷം രൂപ (75000 രൂപ). ഇത് രണ്ടാം തവണയാണ് കാസർഗോഡ് ജില്ലയിലെ തന്നെ ഒരു പ്രവർത്തകന്  ധനസഹായം നൽകുന്നത്. നേരത്തെ കരൾ രോഗ ബാധിതനായ ഒരു അംഗത്തിന് സംസ്ഥാനത്തെ യൂണിയൻ അംഗങ്ങളിൽ നിന്നും മാത്രം പണം സ്വരൂപിച്ച്  2 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു.  കെ ജെ യു ജില്ലാ ജോയിൻ സെക്രട്ടറിയും കുമ്പള പ്രസ് ഫോറം മെംബറുമായ  ധൻരാജിൻ്റെ ചികിത്സയ്ക്കായാണ്  ഇത്തവണ പണം സമാഹരിച്ചത്.  കാരുണ്യ പ്രവർത്തനത്തിൽ സഹകരിച്ച  സംസ്ഥാന കമ്മിറ്റിയിലെ മുഴുവൻ ആളുകൾക്കും, സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്കും, വിവിധ ജില്ലാ, മേഖല കമ്മിറ്റി ഭാരവാഹികൾക്കും,അംഗങ്ങൾക്കും  കെ ജെ യു കാസർകോട് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രകാശൻ പയ്യന്നൂർ , സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാർ എന്നിവർ ചേർന്ന് ധൻരാജിൻ്റെ വീട്ടിലെത്തി ധനസഹായം കൈമാറി.

Post a Comment

0 Comments