കാഞ്ഞങ്ങാട്: ചിത്താരി പുഴയിൽ റഗുലേറ്റർ നിർമാണത്തിനായി ചെറുകിട ജലസേചന വകുപ്പ് ഉണ്ടാക്കിയ ബണ്ട് മുകൾ ഭാഗത്ത് പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു. താഴെ ഭാഗത്ത് പകുതിയിലധികം നീക്കം ചെയ്തു. ബണ്ട് നിർമാണത്തിനായി അടിച്ചിറക്കിയ ഷീറ്റ് പൈൽ മാറ്റുന്നതിന് പ്രത്യേക മെഷിനറി ആവശ്യമാണ്. അത് എറണാകുളത്തു നിന്നും എത്തിക്കുന്നുണ്ട്. തുടർന്ന് ഇത് പൂർണമായും നീക്കം ചെയ്യാൻ കഴിയും . ഇപ്പോൾ നീക്കം ചെയ്ത ഭാഗത്തു കൂടി നീരൊഴുക്ക് ക്രമീകരിച്ചിട്ടുണ്ട്
0 Comments