പള്ളിക്കരയിൽ വീട്ടുമുറ്റത്തെ മുന്തിരി കുലകള്‍ വിസ്മയമാകുന്നു

പള്ളിക്കരയിൽ വീട്ടുമുറ്റത്തെ മുന്തിരി കുലകള്‍ വിസ്മയമാകുന്നു



ബേക്കൽ: കേരളത്തിന്റെ പൊതുവെയുളള കാലാവസ്ഥ  മുന്തിരിക്കൃഷിക്ക് അനുയോജ്യമല്ലെന്നാണ് പറയുക. പക്ഷേ, അല്പം ശ്രദ്ധിച്ചാല്‍ ഇവിടത്തെ കാലാവസ്ഥയിലും നമുക്ക് മുന്തിരി വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പള്ളിക്കര  പഞ്ചായത്തിലെ 21-ാം വാർഡിൽ ' നന്മ കുടുംബശ്രീ '  അംഗവും വീട്ടമ്മയുമായി ഖദീജ. പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്തുള്ള  തൻ്റെ വീട്ടുവളപ്പിൽ നട്ടു വളർത്തി പന്തലിച്ച  മുന്തിരി ചെടിയിൽ നിറയെ മുന്തിരി കുലകൾ .  കണ്ണിനു കുളിര്‍മ നല്‍കുന്ന ഈ  കാഴ്ച   കാണാൻ നിരവധി പേരാണെത്തുന്നത്. 

ടൂറിസ്റ്റുകൾക്ക് ബേക്കൽ ബീച്ചിൽ ക്യാംപ് ഫയർ ഡിന്നർ  എന്ന ഉത്തരവാദിത്ത ടൂറിസം സംരംഭം നടത്തുന്ന ഭർത്താവ് ഷംസുദ്ദീന്ൻ്റെ ടൂറിസ്റ്റുകൾക്കായുള്ള കsലോര വിരുന്നിൽ സ്വാദിഷ്ടമായ വീട്ടിലെ വിഭവങ്ങൾ തയ്യാറാക്കുന്നത് കദീജയാണ്.

രണ്ട് വർഷം മുമ്പാണ് കദീജ വീട്ട് വളപ്പിൽ മുന്തിരി ചെടി നട്ടത്. കഴിഞ്ഞ വർഷം ചെറിയ രീതിയിൽ മുന്തിരി പിടിക്കാൻ തുടങ്ങി.മൂന്ന് മാസം മുമ്പ് പ്രൂൺ ചെയ്തതിന് ശേഷം കിളിർത്ത് വന്ന ശിഖിരങ്ങളിൽ നിറയെ മുന്തിരി കായ്ക്കുകയാണ്. മുന്തിരി ചെടി പരിപാലിക്കാൻ ഉമ്മ കദീജയുടെ കൂടെ മകൾ അൽഫല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു.കെ.ജിയിൽ പഠിക്കുന്ന ഫാത്തിമ സഹ്‌വ ഹബീബയും കൂടെയുണ്ട്.

Post a Comment

0 Comments