കാഞ്ഞങ്ങാട് : മഡിയനിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് അപകടം. മഡിയൻ ടൗണിന് സമീപം കൂലോം റോഡിലാണ് പഞ്ചാരപഴം എന്നറിയപ്പെടുന്ന വർഷങ്ങൾ പഴക്കമുള്ള മരം കടപുഴകി വാഹനത്തിന് മുകളിൽ വീണത്. ഒരു ഗർഭണിയടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ വേലാശ്വരത്തേക്ക് പോവുകയായിരുന്നു. ഇവരിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും അജാനൂർ പഞ്ചായത്ത് വൈറ്റ് ഗാർഡും ചേർന്ന് മരം കൊത്തി മാറ്റുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആൾട്ടോ കാരിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരിക്കുകയാണ്.
0 Comments