വീടിന് മുകളിലേക്ക് കടപുഴകി വീണ മരംമുറിച്ച് മാറ്റി ബല്ലാകടപ്പുറത്തെവൈറ്റ് ഗാർഡ്

വീടിന് മുകളിലേക്ക് കടപുഴകി വീണ മരംമുറിച്ച് മാറ്റി ബല്ലാകടപ്പുറത്തെവൈറ്റ് ഗാർഡ്





കാഞ്ഞങ്ങാട് : കാലവർഷക്കെടുതിയിൽ കാർത്ത്യായണിയുടെ വീടിന് മുകളിലേക്ക് കടപുഴകി വീണ കൂറ്റൻമരം മുറിച്ച് മാറ്റി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് സന്നദ്ധ പ്രവർത്തകരായ ബല്ലാ കടപ്പുറ ത്തെ യൂത്ത് ലീഗിൻ്റെ വൈറ്റ് ഗാർഡ് ടീം .
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിൽ വീടിനു മുകളിലേക്ക്  മരം വീണത്  കാരണം  പ്രയാസപ്പെടുന്നു എന്ന് കാർത്തിയാണി തൊട്ടടുത്ത വീട്ടിൽ ചെന്ന് പറയുകയും ഇതറിഞ്ഞ ബല്ലാ കടപ്പുറത്തെ  വൈറ്റ് ഗാർഡ് ടീം  സർവ്വ സജ്ജരായിക്കൊണ്ട്  കാർത്ത്യായണിയുടെ വീടിൻ്റെ പരിസരത്തേക്ക് നീങ്ങി മരം മുറി തുടങ്ങി അപ്പോഴാണ് മറ്റൊരു മരവും  വീടിന് അപകട ഭീഷണി ഉയർത്തുന്നതായി  കാർത്ത്യായണി പറഞ്ഞത് ഈ രണ്ടു മരവും, ഈ വീടിൻ്റെ തൊട്ടടുത്തുള്ള പറമ്പുകളിലെ അപകടത്തിൽപ്പെട്ട മറ്റു മരങ്ങളും മുറിച്ചു നീക്കിയാണ് രാവിലെ പണി ആരംഭിച്ച വൈറ്റ് ഗാർഡ്ടീം ഏറെ 'വൈകിട്ടാണ് മടങ്ങിയത്,
സാധാരണ രീതിയിൽ മിഷൻ ഉപയോഗിച്ചാണ് മരംമുറിക്കുന്നതെങ്കിലും മിഷൻ  തകരാറിലായതിനെ തുടർന്ന് മാനുവൽ  വാൾ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് മരങ്ങൾ  മുറിച്ച് മാറ്റിയത്.
ബല്ലാ കടപ്പുറത്തെ വൈറ്റ് ഗാർഡ് സജീവ പ്രവർത്തകരായ യൂത്ത് ലീഗ് ശാഖാ കമ്മിറ്റി പ്രസിഡൻ്റ് ഇർഫാദ് ബല്ല, മഷ്ഹൂദ് ഒ.കെ, ഷഹബാസ്, സഫാജു, ഇഷാം കെ എച്ച്,  എ കെ ജാബിർ,സിയാദ് , നൈജു, ബിലാൽ, ഫസ്ലു, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments