സൗത്ത് ചിത്താരി ശാഖ യൂത്ത് ലീഗ് സമ്മേളനത്തിന് പ്രൗഢ സമാപനം

സൗത്ത് ചിത്താരി ശാഖ യൂത്ത് ലീഗ് സമ്മേളനത്തിന് പ്രൗഢ സമാപനം



ചിത്താരി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് സൗത്ത് ചിത്താരി ശാഖ സമ്മേളനം പ്രൗഢമായി സമാപിച്ചു. സൗത്ത് ചിത്താരി തളങ്കര അബ്ദുൽ അസീസ് നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ശാഖ പ്രസിഡന്റ്‌ സി.കെ ഇർഷാദിന്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു.  യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ഷബീർ എടയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. പാനൽ ഡിസ്കഷൻ സെഷനിൽ 
ദേശീയ അവാർഡ് ജേതാവും മോട്ടിവേഷനൽ സ്പീക്കറുമായ ശിഫാനി മുജീബ് കാസറഗോഡ്, കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിളിൽ  ഒറ്റ വീലിൽ സഞ്ചരിച്ച് റെക്കോർഡിട്ട് അവിസ്മരണീയമായ യാത്രികൻ സനീദ് സ്റ്റണ്ട്സ് കണ്ണൂർ, വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക രംഗത്തും വെക്തി മുദ്രപതിപ്പിച്ച എം.എസ.എഫ്  സംസ്ഥാന സമിതി അംഗം ഷഹീദ റാഷിദ്‌ എന്നീ പാനലിസ്റ്റ് അടങ്ങുന്ന ചർച്ചക്ക് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം അസീബ് ടി.കെ  നേതൃത്വം നൽകി.
 സമകാലികമായ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള  ചോദ്യങ്ങളും ചർച്ചകളും കൂടാതെ പുതുതലമുറയിൽ ഉള്ളവർക്ക് യാത്രയെ കുറിച്ചുള്ള വ്യത്യസ്തമായ അനുഭവങ്ങളും, വിദ്യാഭ്യാസത്തോടൊപ്പം സാമൂഹികമായ ഇടപെടലുകൾ നടത്തുന്നതിനെ കുറിച്ചും, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്ത സെഷൻ നവ്യാനുഭവമായി.
സംഘടന ചർച്ച സെഷനിൽ സമ്മേളന പ്രമേയത്തെ അസ്പദമാക്കി ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ശാഖ കമ്മിറ്റിയെ  നിരീക്ഷകൻ ജബ്ബാർ ചിത്താരി ഐക്യഖണ്ഡേന  പ്രഖ്യാപിക്കുകയും ചെയ്തു.
പരിപാടിയിൽ എഴുത്ത് മേഖലയിൽ പതിനഞ്ചോളം അവാർഡുകൾ നേടുകയും കൂടാതെ കലാഭവൻമണി മെമ്മോറിയൽ അവാർഡ്, ക്ലാസ് റൂം അവാർഡ്, ഇന്റർനാഷണൽ ഐക്കൺ അവാർഡ് നേടിയ ആദ്യ മലയാളി എന്നീ നിലയിൽ പ്രശസ്തി നേടിയ തസ്നിയ കെ ,ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ് ബോളിൽ ആഥിതേയരായ നേപ്പാളിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിലെ റംസീന നോർത്ത് ചിത്താരി , അലിഗഢ് മുസ്ലിം സെൻട്രൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കോടെ ബി.എഡ് പ്രവേശനം നേടിയ നാജിഹ സി.കെ എന്നീ പ്രതിഭകളെ ആദരിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് എം.പി , മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ, എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി ,മുസ്ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി ബഷീർ ചിത്താരി,സെക്രട്ടറി ഷംസുദ്ധീൻ മാട്ടുമ്മൽ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് ബദർ നഗർ,വാർഡ് മുസ്ലിം പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ,ജനറൽ സെക്രട്ടറി സുബൈർ സി.പി ,ട്രഷറർ പി.കെ അബ്ദുല്ല ,ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ഹാജറ സലാം,ഫലാഹ് നജാദ് സി കെ ,സിനാൻ ,ജാസിർ കെ ,ഷമീൽ,ശമീൽ തായൽ, മുഫ്‌സീർ ,ആഷിഖ് തായൽ ,സജ്‌മൽ ഫറ ,മുർഷിദ് കെ, ഹാരിസ് സി എം, റാഫി തായൽ, കുബൈബ്,  എന്നിവർ ആശംസ അറിയിച്ചു. ജനറൽ കൺവീനർ അനസ് ചിത്താരി സ്വാഗതവും ട്രഷറർ ഹനീഫ ബി.കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments